സ്വാഗതം
മന്ത്രവിദ്യാപീഠം

Tai Images

മന്ത്രവിദ്യാപീഠം

ആദ്ധ്യാത്മിക പഠനരംഗത്ത്, രണ്ട് പതിറ്റാണ്ടിൻ്റെ സേവന പാരമ്പര്യത്തോടെ ചെങ്ങന്നൂർ മന്ത്രവിദ്യാപീഠം പ്രവർത്തിച്ചുവരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെയും കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻ്റെയും അംഗീകാരമുള്ള സ്ഥാപനമാണ് ഇത്. ആയിരക്കണക്കിന് പഠിതാക്കൾ പഠനം പൂർത്തിയാക്കി ദേവസ്വം ബോർഡിൻ്റേത് ഉൾപ്പടെ നിരവധി ക്ഷേത്രങ്ങളിൽ മേൽശാന്തിമാരായും തന്ത്രിമാരായും ജ്യോതിഷികളായും പ്രവർത്തിച്ച് വരുന്നു. ജാതിഭേദമന്യേ ക്ഷേത്ര പൂജകൾ, ഹോമങ്ങൾ, യന്ത്രവിധികൾ, കലശവിധികൾ തുടങ്ങി ക്ഷേത്ര പൂജാവിധികളും ഗൃഹ പൂജാവിധികളും യഥാവിധി ചെയ്യുന്നതിനുവേണ്ട പരിശീലനം നൽകി വരുന്നു. ഒരു നല്ല ജ്യോതിഷൻ ആകുന്നതിന് വേണ്ട കാര്യങ്ങൾ പഠിക്കുന്നതിനും ഇവിടെ അവസരമുണ്ട്. ഏത് സാഹചര്യത്തിൽ ജനിച്ചാലും ഗുരുകുലസമ്പ്രദായത്തിൽ താമസിച്ച് ജ്യോതിഷവും പൂജയും തന്ത്ര വിദ്യയും ഒക്കെ പഠിച്ച് ഒരു നല്ല ക്ഷേത്ര മേൽശാന്തിയാവാനും ആചാര്യ സ്ഥാനത്തേക്ക് ഉയരാനുള്ള സൗകര്യം ഇവിടെ ലഭിക്കുന്നു. ജാതിഭേദമന്യേ ഹിന്ദു ആയി ജനിച്ചവർക്ക് ഉപനയന കർമ്മം നടത്തുന്നു. ഗൃഹസ്ഥാശ്രമികളായവർക്ക് ഞായറാഴ്ചകളിൽ ഉള്ള ക്ലാസുകളിലൂടെ പഠിക്കാം. വിദൂരസ്ഥലങ്ങളിലുള്ളവർക്ക് വേണ്ടി ഓൺലൈൻ ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട്. ചെലവ് കുറഞ്ഞ രീതിയിൽ ഹോമകർമ്മങ്ങളും പൂജാകർമ്മങ്ങളും യഥാവിധി ഇവിടെ നടത്താൻ സൗകര്യമുണ്ട്. വിദൂര സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് പഠിക്കുന്നതിനു വേണ്ടി നിരവധി വീഡിയോകൾ തയ്യാറാക്കിയിട്ടുണ്ട്. അവ കണ്ടും കേട്ടും പൂജകളും ഹോമങ്ങളും ഒരു ഗുരുവിൽ നിന്ന് എന്നപോലെതന്നെ പഠിക്കുവാൻ കഴിയുന്നതാണ്. ജ്യോതിഷ സംബന്ധമായ വീഡിയോകളും മന്ത്രവിദ്യാപീഠം തയ്യാറാക്കിയിട്ടുണ്ട് അവ കണ്ടുംകേട്ടും ജ്യോതിഷം, പ്രശ്നം ഇവ പഠിക്കാൻ സാധിക്കുന്നതാണ്.

കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മാത്രമല്ല വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം ആളുകൾ മന്ത്രവിദ്യാപീഠത്തിൽ എത്തി പരിഹാരകർമ്മങ്ങൾ നടത്തി സാന്ത്വനവും ആശ്വാസവും നേടി വരുന്നു. മനുഷ്യ ജീവിതത്തിൽ ഏതൊക്കെ തരത്തിൽ പ്രശ്നങ്ങൾ ഉണ്ടോ അവയ്ക്കൊക്കെയുള്ള പരിഹാരകർമ്മങ്ങൾ ഇവിടെ ശുദ്ധമായും വൃത്തിയായും ചെയ്തുവരുന്നു. അതിലൂടെ നിരവധിയാളുകൾക്ക് ആശ്വാസവും സമാധാനവും ലഭിച്ചു വരുന്നു.

ആദ്ധ്യാത്മിക പഠനത്തോടൊപ്പം തന്നെ പലതരത്തിലുള്ള സേവന പ്രവർത്തനങ്ങളും വിദ്യാപീഠത്തിലെ ശിഷ്യന്മാരുടെ നേതൃത്വത്തിൽ നടത്താറുണ്ട്. 2015 ൽ എറണാകുളത്ത് വച്ച് ജാതിഭേദമന്യേ മന്ത്രവിദ്യാപീഠത്തിലെ പഠിതാക്കളുടെ നേതൃത്വത്തിൽ ഒരു യജുർവേദ യജ്ഞം നടത്തുകയുണ്ടായി. യജുർവേദത്തിലെ മുഴുവൻ മന്ത്രങ്ങളും ജപിച്ച് ഹവിസ് അർപ്പിച്ച മഹായജ്ഞം ആയിരുന്നു അത്. കേരളത്തിലെ എല്ലാ ആശ്രമ മഠാധിപതികളും അതിൽ പങ്കെടുത്തു. 2016 ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ വച്ച് അഞ്ച് പെൺകുട്ടികൾക്ക് മംഗല്യഭാഗ്യം നൽകുന്നതിനുവേണ്ടി സമൂഹ വിവാഹം നടത്തി. 2018 മഹാപ്രളയം വന്ന സമയത്തും 2019 കവളപ്പാറയിൽ വച്ച് മഹാദുരന്തം ഉണ്ടായപ്പോഴും അവിടെയൊക്കെ സേവന പ്രവർത്തനങ്ങളും ഭക്ഷണ കിറ്റുകളും മന്ത്രവിദ്യാപീഠം നേരിട്ട് എത്തിക്കുകയുണ്ടായി. 2019 വിദ്യാപീഠത്തിൽ വച്ച് രണ്ട് പെൺകുട്ടികൾക്ക് വിവാഹം നടത്തിക്കൊടുത്തു . സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് ചികിത്സാ സഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു . ആദ്ധ്യാത്മികതയും അതോടൊപ്പം സേവന പ്രവർത്തനവും അതാണ് മന്ത്ര വിദ്യാപീഠത്തിൻ്റെ രീതി.

കൂടുതൽ വായിക്കുക...

ബ്രഹ്മശ്രീ റ്റിഡിപി നമ്പൂതിരി

മന്ത്രവിദ്യാപീഠത്തിൻ്റെ മുഖ്യ ആചാര്യനാണ്. പാരമ്പര്യ ബ്രാഹ്മണ കുടുംബമായ ചെങ്ങന്നൂർ ആലാ ആലാക്കാവിൽ കുടുംബാംഗമാണ്. പരേതനായ താന്ത്രിക മാന്ത്രികാചാര്യൻ ബ്രഹ്മശ്രീ ദാമോദരരു നാരായണരരുവിൻ്റേയും ദേവകി അന്തർജ്ജനത്തിൻ്റേയും മകനാണ്. പാരമ്പര്യം കൂടാതെ നിരവധി ഗുരുക്കൻമാരുടെ കീഴിൽ ജ്യോതിഷ പൂജാ താന്ത്രിക വാസ്തു സംബന്ധമായ വിഷയങ്ങളിൽ ചിട്ടയായ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വംബോർഡിൻ്റേത് ഉൾപ്പടെ നിരവധി ക്ഷേത്രങ്ങളിൽ മേൽശാന്തിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചിൽ പരം വർഷങ്ങളായി ആധ്യാത്മികരംഗത്ത് പ്രവർത്തിച്ചുവരുന്നു. പാരമ്പര്യമായിട്ടുള്ളത് കൂടാതെ പുതിയ നിരവധി ക്ഷേത്രങ്ങളുടേയും തന്ത്രി സ്ഥാനം അലങ്കരിക്കുന്നു. സാധാരണക്കാർ മുതൽ സിനിമ രാഷ്ട്രീയം തുടങ്ങി സമസ്ത മേഖലകളിലും ഉള്ള ആളുകൾ ജ്യോതിഷ സംബന്ധമായും പൂജാകർമ്മങ്ങൾക്കു വേണ്ടിയും ആശ്രയിക്കുന്നു. കേരളത്തിനകത്തും പുറത്തും എന്നല്ല വിദേശത്ത് പോലും വലിയ ശിഷ്യ സമ്പത്തുണ്ട്.

Tai Images
ജ്യോതിഷം

ഈ പ്രപഞ്ചത്തിൽ പല മേഖലകളിൽ അങ്ങിങ്ങായി സദാ കറങ്ങിക്കൊണ്ടിരിക്കുന്ന അനേകം ജ്യോതിർമയ ഗോളങ്ങൾ ഭൂമിയിലെ സകല ചരാചരങ്ങളിലും പലതരത്തിലുള്ള മാറ്റങ്ങളുണ്ടാക്കുന്നു. ആ മാറ്റങ്ങളെ പ്പറ്റി നൂറ്റാണ്ടുകൾക്കുമുമ്പ് ഭാരതീയ ഋഷിവര്യന്മാർ കണ്ടറിഞ്ഞു മനസ്സിലാക്കിയിരുന്നു .അതിലൂടെ അവർ രൂപപ്പെടുത്തിയ ശാസ്ത്രമാണ് ജ്യോതിഷം .ഉദാഹരണമായി പറഞ്ഞാൽ ചന്ദ്രന്റെ ശക്തികൊണ്ട് വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നു അതുപോലെ പശുക്കളിലും മറ്റ് നാൽക്കാലികളിലും കറുത്തവാവ് വരുന്ന സമയത്ത് പല തരത്തിലുള്ള മാറ്റങ്ങൾ ശാരീരികമായി അനുഭവപ്പെടുന്നത് നമുക്ക് അറിവുള്ള കാര്യമാണല്ലോ. അതുപോലെ പലകാര്യങ്ങളിലും മനുഷ്യനും പ്രപഞ്ചത്തിലെ സകല വസ്തുക്കളിലും പലതരത്തിലുള്ള പരിണാമങ്ങൾ നവഗ്രഹങ്ങളുടെ സ്വാധീനത്താൽ സൃഷ്ടിക്കപ്പെടുന്നു. സാധാരണ മനുഷ്യൻ്റെ ജീവിതത്തിലും ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നു. അവയെ മുൻകൂട്ടി കണ്ടറിഞ്ഞ് വേണ്ട പരിഹാരങ്ങൾ ചെയ്തു ജീവിതത്തെ ധന്യമാക്കാൻ ജ്യോതിഷം സഹായിക്കുന്നു. ജീവിതത്തിൽ വിവാഹ കാര്യത്തിൽ പരിശോധിക്കുന്ന പൊരുത്തം, സൽകർമ്മങ്ങൾ ഉത്തമ സമയത്ത് നോക്കണം അതിനുള്ള മുഹൂർത്തം , ജാതകം , കവടി പ്രശ്നം തുടങ്ങിയവയെല്ലാം ഇവിടെ നിന്ന് അറിയാം..കാര്യങ്ങൾ അറിയാൻ മാത്രമല്ല തന്ത്രശാസ്ത്ര വിധി പ്രകാരം ഹോമങ്ങളും പൂജകളും ചെയ്തു ദോഷപരിഹാരങ്ങളിലൂടെ ജീവിത വിജയം നേടുവാൻ മന്ത്രവിദ്യാപീഠത്തിലൂടെ സാധിക്കുന്നു.

കൂടുതൽ വായിക്കുക...
പൂജകൾ ഹോമങ്ങൾ

പരമ്പരാഗതരീതിയിൽ പൂജകളും ഹോമങ്ങളും മന്ത്രവിദ്യാപീഠത്തിൽ വച്ച് ചെയ്ത് വരുന്നു . ഭക്തന്മാർക്കും വിശ്വാസികൾക്കും എല്ലാവിധ സാധനങ്ങളും പരിശുദ്ധമായ വിധത്തിൽ ഒരുക്കി വിധിപ്രകാരം പൂജകളും ഹോമങ്ങളും അവരവരുടെ വീടുകളിലോ സ്ഥാപനങ്ങളിലോ എത്തി ചെയ്യുവാനും സൗകര്യവുമുണ്ട്. കേരളത്തിനകത്തും പുറത്തും ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും ഹോമപൂജാകർമ്മങ്ങൾ നടത്താറുണ്ട്. ഗണപതി ഹോമം ,ഭഗവതിസേവ ,ശിവപൂജ, വിഷ്ണുപൂജ, ഭദ്രകാളി പൂജ ,സ്വയംവര ഹോമം, സ്വയംവരപൂജ ,വാസ്തുബലി, മഹാസുദർശന ഹോമം, തിലഹവനം സായൂജ്യപൂജ, മൃത്യുഞ്ജയഹോമം, അഘോര ഹോമം, സുകൃതഹോമം, ശൂലിനി ഹോമം, സർപ്പബലി, തുടങ്ങി നിരവധി ഹോമങ്ങളും പൂജകളും വിധിപ്രകാരം ചെയ്യുന്നു.

കൂടുതൽ വായിക്കുക...
യന്ത്രങ്ങൾ

ക്ഷേത്രത്തിലെ വിഗ്രഹത്തിൻ്റെ ജാമിതീയ രൂപമാണ് യന്ത്രങ്ങൾ. ശുദ്ധമായ ലോഹത്തകിടുകളിൽ വിധിപ്രകാരം സ്വർണസൂചിയിൽ യന്ത്രങ്ങൾ ആലേഖനം ചെയ്യുന്നു. അതിൽ പ്രതിഷ്ഠാ തുല്യമായ ചടങ്ങുകളോടെ ദേവതാ ശക്തിയെ ആവാഹിച്ച് പൂജിച്ച് ചൈതന്യം വരുത്തുന്നു. യന്ത്രം എഴുതി ജലാധിവാസം, പുറ്റുമണ്ണ്, നാല്പാമര പൊടി ഇവ തേച്ചുകഴുകി കലശം പൂജിച്ച് അഭിഷേകം ചെയ്യുന്നു. സപരിവാരമായി വിസ്തരിച്ച് പൂജ ചെയ്യുന്നു. ആ യന്ത്രത്തിന് പറഞ്ഞിരിക്കുന്നതായ മന്ത്രം ആയിരക്കണക്കിന് തവണ ജപിച്ച് ശക്തിപ്പെടുത്തുന്നു.എത്ര തവണ ജപിച്ചുവോ അതിൻ്റെ പത്തിലൊന്നു ഹോമം നടത്തി സംപാദം സ്പർശിക്കുന്ന തോടുകൂടി യന്ത്രത്തിന് ശക്തി വരുന്നു. അവ വ്രതശുദ്ധിയോടെ ധരിച്ചാൽ സൽ ഫലം ഉറപ്പാണ്.

കൂടുതൽ വായിക്കുക...
വാസ്തു

ഒരു വീട്ടിൽ താമസിക്കുമ്പോൾ അതിൻ്റെ കണക്കുകളും അളവുകളും ശരിയാകാതെ വന്നാൽ ആ വീട്ടിൽ താമസിച്ചാൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. സാമ്പത്തിക രംഗത്ത് പ്രതിസന്ധികൾ ഉണ്ടാകും കുടുംബജീവിതത്തിൽ കലഹങ്ങളും പ്രശ്നങ്ങളും ഉണ്ടാകും. എത്രയൊക്കെ ധനം വന്നാലും അത് അനുഭവിക്കുന്നതിന് യോഗം ഉണ്ടാകാതെ വരാം. ആ വീട്ടിൽ താമസിക്കുമ്പോൾ ഒരു സ്വസ്ഥത ഇല്ലാത്ത, ഉറക്കമില്ലാത്ത, നല്ല ഭക്ഷണം ഇല്ലാത്ത അവസ്ഥ ഉണ്ടാകാം. അങ്ങനെയുള്ള ദോഷങ്ങൾ ഒക്കെ ആ വീട് കണ്ടാൽ മനസ്സിലാക്കാൻ കഴിയും. അതിൽ ഉള്ള ദോഷങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കുന്നതിന് വേണ്ടുന്ന പരിഹാരങ്ങളും പ്രതിവിധികളും വിധിപ്രകാരം നിർദ്ദേശിക്കുന്നു.

കൂടുതൽ വായിക്കുക...

ഞങ്ങൾ ചെയ്യുന്നത്

Service image

ഹോമം

തടസ്സങ്ങൾ മാറുന്നതിന് മഹാഗണപതിഹോമം, ശത്രു ദോഷങ്ങളും ബാധാ ദോഷങ്ങളും മാറുന്നതിനു മഹാസുദർശന ഹോമം. രോഗദുരിതങ്ങൾ മാറുന്നതിന് മഹാമൃത്യുഞ്ജയഹോമം. മംഗല്യ തടസ്സം മാറുന്നതിന് സ്വയംവര ഹോമം. വിദ്യാ പരമായിട്ടുള്ള തടസ്സങ്ങൾ മാറി വിദ്യാ വിജയം നേടുന്നതിന് വിദ്യാ വിജയ ഹോമം. ശത്രു ദോഷങ്ങൾ മാറുന്നതിന് തിലഹവനം, സർപ്പ ദോഷങ്ങൾ മാറുന്നതിനു സർപ്പബലി, സർവ്വ ദോഷങ്ങളും മാറി ഐശ്വര്യാഭിവൃദ്ധി ഉണ്ടാകുന്നതിന് ഭഗവതിസേവ. അഘോരഹോമം, ശൂലിനിഹോമം, പ്രത്യംഗിരാഹോമം തുടങ്ങി നിരവധി ഹോമങ്ങൾ വിധിപ്രകാരം ചെയ്യുന്നു.

കൂടുതൽ വായിക്കുക...
Service image

പൂജകൾ

ഗൃഹ സംബന്ധമായിട്ടുള്ള കണക്ക് ദോഷം, വാസ്തുദോഷം ഇവ പരിഹരിക്കുന്നതിന് വാസ്തുബലി, വാസ്തുപൂജ ഇവ ചെയ്യുന്നു. ധനപരമായിട്ടുള്ള അഭിവൃദ്ധി നേടുന്നതിനും ഐശ്വര്യം ഉണ്ടാകുന്നതിനും ധനം വർദ്ധിക്കുന്നതിനും അഷ്ടലക്ഷ്മി പൂജ. പിതൃക്കളുടെ ദോഷം മാറുന്നതിന് പിതൃപൂജ. ഗ്രഹസംബന്ധമായ ഉള്ള ദോഷങ്ങൾ മാറുന്നതിന് നവഗ്രഹപൂജ. സാമ്പത്തിക അഭിവൃദ്ധിക്ക് ലക്ഷ്മി കുബേരപൂജ. സർവ്വ ഐശ്വര്യങ്ങൾക്കും ദുർഗാ ഭഗവതിയെ പൂജിക്കുന്ന ഭഗവതിസേവ. ശത്രു ദോഷം മാറുന്നതിന് ഭദ്രകാളിക്ക് ഗുരുതിപൂജ. ഇവയെല്ലാം വിധിപ്രകാരം ചെയ്യുന്നു.

കൂടുതൽ വായിക്കുക...

യന്ത്രം

സർവ്വവിധത്തിലുമുള്ള തടസ്സം മാറുന്നതിന് മഹാഗണപതിയന്ത്രം, പഠന കാര്യത്തിലുള്ള മന്ദത മാറി വിദ്യാ വിജയം നേടുന്നതിന് വിദ്യാരാജഗോപാലയന്ത്രം, വിദ്യാരാജ്ഞീ യന്ത്രം, രോഗ ദുരിത ശാന്തിക്ക് മഹാമൃത്യുഞ്ജയയന്ത്രം, ശത്രു ദോഷ നിവാരണത്തിനും ഐശ്വര്യത്തിനും മഹാസുദർശന യന്ത്രം, ക്ഷുദ്രാഭിചാര നിവാരണത്തിന് ശൂലിനി യന്ത്രം, ശിവ പ്രീതിയ്ക്ക് അഘോര യന്ത്രം, ദേവീപ്രീതിയ്ക്ക് വനദുർഗ്ഗ യന്ത്രം, തുടങ്ങി നിരവധി യന്ത്രങ്ങൾ വിധിപ്രകാരം തയ്യാർ ചെയ്തു നൽകുന്നു. ദേഹത്ത് ധരിക്കുന്നതും വീടുകളിലും സ്ഥാപനങ്ങളിലും വയ്ക്കുന്ന ഫ്രെയിം ചെയ്ത രക്ഷാ യന്ത്രങ്ങളും സ്ഥല രക്ഷായന്ത്രങ്ങളും തയ്യാറാക്കി നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക...

കോഴ്സുകൾ

Donation Image

തന്ത്രപ്രവേശിക

സന്ധ്യാവന്ദനം, മഹാവിഷ്ണുപൂജ, ദുർഗാപൂജ, ശിവപൂജ, ഭദ്രകാളീപൂജ, തുടങ്ങി നിരവധിപൂജകൾ, ഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, മഹാസുദർശനഹോമം, തിലഹവനം, നവകം (കലശം), ശ്രീഭൂതബലി, വാസ്തുബലി, നാഗരാജാവ്, (നൂറും, പാലും), യ്രന്തവിധികള്, തുടങ്ങി ഹോമപൂജാ കർമങ്ങൾ. ശീവേലി, അലങ്കാര പൂജകൾ, പുഷ്പാഞ്ജലി, ദീപാരാധന, ശബരിമല കെട്ടുനിറ, കാവടിനിറ, ഹിഡുംബന് പൂജ, ചോറൂണ്, വിദ്യാരംഭം തുടങ്ങിയ ക്ഷേത്രാചാരങ്ങൾ. പുരുഷസൂക്തം, ഭാഗ്യസൂക്തം, പഞ്ചദുർഗ്ഗ , പഞ്ചബ്രഹ്മൻ, രുദ്രസൂക്തം, സപ്തശുദ്ധി, ത്രിശുദ്ധി, ഭദ്രകാളീസൂക്തം, ശാസ്തൃസുക്തം, ശ്രീസൂക്തം തുടങ്ങിയ പ്രധാന വേദമന്ത്രങ്ങൾ അർത്ഥസഹിതം പഠിക്കാം. ക്ലാസ്സുകൾ ഞായറാഴ്ചകളിൽ മാത്രം, 1 വർഷം .

Donation Image

തന്ത്രഭൂഷണം (2.5 വർഷം):

മന്ത്രവിദ്യാപീഠത്തിലെ ഗുരുകുല പൂജാപഠന ക്ലാസ്സിൽ പഠിച്ച് പാസ്സായി ദേവസ്വം ബോർഡ്‌കളുടെയും സ്വകാര്യ ദേവസ്വങ്ങളുടേയും ക്ഷേത്രങ്ങളിൽ ശാന്തിക്കാരാകാം. ജാതിഭേദം ഇല്ല. ഹിന്ദു ആയിരിക്കണം എന്നുമാത്രം. അതിനാവശ്യമായ പഠന പരിശീലനങ്ങൾ ഇവിടെ നിന്നും ലഭിക്കുന്നു. ദേവസ്വംബോർഡ് അംഗീകരിച്ച സർട്ടിഫിക്കറ്റ് . സന്ധ്യാവന്ദനം, ഷൾപീഠപൂജകൾ , (ദേഹശുദ്ധി, ശംഖപൂരണം, ആത്മാരാധന, പീഠപൂജ, ആവാഹനം, മൂർത്തിപൂജ , നിവേദ്യം, വൈശ്യംതൂവല്, പ്രസന്നപൂജ, പുഷ്പാഞ്ജലി, ഉദ്വാസനം) സപരിവാര പൂജകൾ (ഷഡ്പീഠപൂജാ ക്രമത്തിനു പുറമേ ലിപിന്യാസം, പഞ്ചതത്വന്യാസം, മൂലാക്ഷരന്യാസം, അംഗം, ആയുധം, ഭൂഷണം സഹിതമുള്ള ന്യാസങ്ങൾ, വിശദമായ പീഠപൂജ, പരിവാരങ്ങളോടു കൂടിയ മൂർത്തിപൂജ). പൂജകൾ (ഗണപതി, ശിവൻ, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ, ഭദ്രകാളി, ഭുവനേശ്വരി, ശങ്കരനാരായണൻ, സരസ്വതി, ധന്വന്തരി, ശ്രീരാമൻ, ദക്ഷിണാമൂർത്തി, ഹനുമാൻ, ഉമാമഹേശ്വരൻ. നവകം-പഞ്ചഗവ്യം, ശ്രീഭൂതബലി, ശീവേലി, ഗണപതിഹോമം, ഭഗവതിസേവ, മൃത്യഞ്ജയഹോമം, തിലഹവനം, മഹാസുദർശനഹോമം, വാസ്തുബലി, പഞ്ചപുണ്യാഹം, സർപ്പങ്ങൾക് നൂറും പാലും, യന്ത്രലേഖനം. ജ്യോതിഷത്തിലെ പ്രാഥമിക പാഠങ്ങൾ മുതൽ പൊരുത്തം, മൂഹുർത്തം, ജാതകം, കവടി പ്രശ്നം, വാസ്തൂശാസ്ത്രത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ, യോഗ, സാമാന്യ സംസ്കൃതപരിജ്ഞാനം ഇവയും പഠനപദ്ധതിയില് ഉൾപ്പെടുത്തിയിരിക്കുന്നു. യോഗ്യത : എസ്.എസ്.എൽ.സി. 30 വയസ്സിന് താഴെ പ്രായം, പ്രവേശനം ആൺകുട്ടികൾക്ക്. അർഹരായവർക്ക് ഫീസ് ഇളവ്.

കൂടുതൽ വായിക്കുക...
Donation Image

കവടി പ്രശ്നം പഠിക്കാം

കവടി നിരത്തി ലഭിക്കുന്ന ആരൂഡരാശികൊണ്ട് നിത്യ ജീവിതത്തിൽ അനുഭവപ്പെടുന്ന വിവാഹം, വിദ്യാഭ്യാസം, തൊഴിൽ ഇവയ്ക്കുണ്ടാകുന്ന തടസങ്ങൾ, ശത്രുദോഷം, കുടുംബകലഹം, രോഗദുരിതങ്ങൾ, കേസ്സ് വഴക്കുകൾ, പരാജയങ്ങൾ തുടങ്ങിയ എല്ലാവിധ പ്രശ്നങ്ങളുടേയും കാരണം കണ്ടെത്തി പരിഹാരം നിർദ്ദേശിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. ദൈവാനുകൂല്യനിരൂപണം, ധർമ്മദൈവകോപം, സർപ്പദോഷം, പിത്യ- മാതൃശാപം, ബാധാനിരൂപണം, കൈവിഷദോഷം, ഗുരുശാപം, പ്രേതബാധ തുടങ്ങി നിരവധി വിഷയങ്ങൾ പഠിക്കാം. ചുരുങ്ങിയ കാലത്തെ പഠനം കൊണ്ട് ജാതകം എഴുതുവാനും പൊരുത്തം, മുഹൂർത്തം ഇവ ചിന്തിക്കുവാനും പ്രശ്നഫലപ്രവചനം നടത്തുവാനും പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും സാധിക്കുന്നു. ജാതി, പ്രായഭേദമില്ല. സ്ത്രീകൾക്ക് പഠിക്കാം. ക്ലാസ്സുകൾ ഞായറാഴ്ചകളിൽ

Donation Image

ഗുരുകുല പൂജാപഠനം തന്ത്രഭൂഷണം ദേവസ്വം ബോർഡ് അംഗീകൃതം

മന്ത്രവിദ്യാപീഠത്തിലെ ഗുരുകുല പൂജാപഠന ക്ലാസ്സിൽ പഠിച്ച് പാസ്സായി ദേവസ്വം ബോർഡ്‌കളുടെയും സ്വകാര്യ ദേവസ്വങ്ങളുടേയും ക്ഷേത്രങ്ങളിൽ ശാന്തിക്കാരാകാം. ജാതിഭേദം ഇല്ല. ഹിന്ദു ആയിരിക്കണം എന്നുമാത്രം. അതിനാവശ്യമായ പഠന പരിശീലനങ്ങൾ ഇവിടെ നിന്നും ലഭിക്കുന്നു. ദേവസ്വംബോർഡ് അംഗീകരിച്ച സർട്ടിഫിക്കറ്റ് . സന്ധ്യാവന്ദനം, ഷൾപീഠപൂജകൾ , (ദേഹശുദ്ധി, ശംഖപൂരണം, ആത്മാരാധന, പീഠപൂജ, ആവാഹനം, മൂർത്തിപൂജ , നിവേദ്യം, വൈശ്യംതൂവല്, പ്രസന്നപൂജ, പുഷ്പാഞ്ജലി, ഉദ്വാസനം) സപരിവാര പൂജകൾ (ഷഡ്പീഠപൂജാ ക്രമത്തിനു പുറമേ ലിപിന്യാസം, പഞ്ചതത്വന്യാസം, മൂലാക്ഷരന്യാസം, അംഗം, ആയുധം, ഭൂഷണം സഹിതമുള്ള ന്യാസങ്ങൾ, വിശദമായ പീഠപൂജ, പരിവാരങ്ങളോടു കൂടിയ മൂർത്തിപൂജ). പൂജകൾ (ഗണപതി, ശിവൻ, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ, ഭദ്രകാളി, ഭുവനേശ്വരി, ശങ്കരനാരായണൻ, സരസ്വതി, ധന്വന്തരി, ശ്രീരാമൻ, ദക്ഷിണാമൂർത്തി, ഹനുമാൻ, ഉമാമഹേശ്വരൻ. നവകം-പഞ്ചഗവ്യം, ശ്രീഭൂതബലി, ശീവേലി, ഗണപതിഹോമം, ഭഗവതിസേവ, മൃത്യഞ്ജയഹോമം, തിലഹവനം, മഹാസുദർശനഹോമം, വാസ്തുബലി, പഞ്ചപുണ്യാഹം, സർപ്പങ്ങൾക് നൂറും പാലും, യന്ത്രലേഖനം. ജ്യോതിഷത്തിലെ പ്രാഥമിക പാഠങ്ങൾ മുതൽ പൊരുത്തം, മൂഹുർത്തം, ജാതകം, കവടി പ്രശ്നം, വാസ്തൂശാസ്ത്രത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ, യോഗ, സാമാന്യ സംസ്കൃതപരിജ്ഞാനം ഇവയും പഠനപദ്ധതിയില് ഉൾപ്പെടുത്തിയിരിക്കുന്നു. യോഗ്യത : എസ്.എസ്.എൽ.സി. 30 വയസ്സിന് താഴെ പ്രായം, പ്രവേശനം ആൺകുട്ടികൾക്ക്. അർഹരായവർക്ക് ഫീസ് ഇളവ്. ഒരു വർഷം ഗുരുകുലത്തിൽ നിന്ന് പഠിക്കേണ്ടതാണ്

കൂടുതൽ വായിക്കുക...
Donation Image

ഹോമ പൂജാ ക്ലാസ്സുകൾ ഓൺലൈനിൽ

ഗുരുകുലത്തിൽ നിന്ന് നേരിട്ട് പഠിക്കുന്ന അതേ രീതിയിൽ തന്നെ പൂജകളും ഹോമങ്ങളും യന്ത്ര വിധികളും ഓൺലൈനിൽ പഠിക്കാം. ദേഹശുദ്ധി, ശംഖപൂരണം, ആത്മാരാധന, പീഠപൂജ, ഗുരു ഗണപതി പൂജ, മൂർത്തി പൂജ, പ്രസന്നപൂജ, നിവേദ്യം, തുടങ്ങി ഷൾപ്പീഠ മായിട്ടുള്ള പൂജകൾ പഠിക്കാം. സാധാരണ ഓൺലൈൻ എന്ന സംവിധാനത്തിന് അപ്പുറത്ത് നേരിട്ട് തൽസമയം സംവദിച്ചു കൊണ്ടുള്ള ക്ലാസുകൾ ആയിരിക്കും നടക്കുന്നത്. ക്ലാസ്സുകളുടെ വീഡിയോ അയച്ചുതരികയില്ല. ക്ലാസ്സുകളുടെ സമയത്തിൽ കൃത്യമായും വ്യക്തമായും സ്വസ്ഥമായും പഠിക്കാൻ കഴിയുന്നവർക്ക് മാത്രമേ ഈ ക്ലാസ്സുകളിൽ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. മൊബൈലിലോ ടാബിലോ കമ്പ്യൂട്ടറിലോ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാവുന്നതാണ്. ലോകത്തിൻറെ ഏത് ഭാഗത്തു നിന്നും ഹിന്ദു ആയിട്ടുള്ള ഏതൊരാൾക്കും ഈ പൂജകൾ ജാതിഭേദമന്യേ പഠിക്കാവുന്നതാണ് .ഒരു പൂജ, ഹോമം, കലശം, യന്ത്രവിധികൾ ഇവ പഠനാനന്തരം നേരിട്ട് മന്ത്രവിദ്യാപീഠം ഗുരുകുലത്തിൽ വന്ന് ചെയ്ത് കാണിക്കുകയും വർഷാവസാനം ഉള്ള പരീക്ഷകളിൽ അറ്റൻഡ് ചെയ്യുകയും ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഗണപതി പൂജ, ഗണപതി ഹോമം, ഭഗവതിസേവ, ശിവപൂജ ,ഭദ്രകാളിപൂജ, മഹാവിഷ്ണു പൂജ, മഹാലക്ഷ്മിപൂജ, ദുർഗ്ഗാപൂജ, ശ്രീകൃഷ്ണപൂജ, അയ്യപ്പപൂജ, സുബ്രഹ്മണ്യ പൂജ, വാസ്തുബലി, മഹാസുദർശനഹോമം, തിലഹവനം, തുടങ്ങി നിരവധി ഹോമ പൂജാകർമ്മങ്ങൾ ഈ ക്ലാസിലൂടെ പഠിക്കാവുന്നതാണ്.

കൂടുതൽ വായിക്കുക...
Donation Image

ജ്യോതിഷം ഓൺലൈനിൽ പഠിക്കാം

ജാതകം, പൊരുത്തം, മുഹൂർത്തം, കവടി, പ്രശ്നം തുടങ്ങി ജ്യോതിഷ സംബന്ധമായി അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ലളിതമായ രീതിയിൽ ഓൺലൈനിൽ പഠിപ്പിക്കുന്നു. അതിസങ്കീർണമായ കണക്കുകളും മറ്റുകാര്യങ്ങളും ഒഴിവാക്കി വളരെ വേഗത്തിൽ ഫല പ്രവചനത്തിന് ഉതകുന്ന തരത്തിലാണ് ജോതിഷം ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. പാഠഭാഗങ്ങൾ പിഡിഎഫ് ആയി അയച്ചുതരുന്നതാണ്. വാങ്ങിച്ചു പഠിക്കേണ്ട പുസ്തകങ്ങളെ കുറിച്ചും വ്യക്തമായ വിവരം തരുന്നതാണ്. ഓൺലൈനിൽ ആണ് പഠിക്കുന്നത് എങ്കിലും ഗുരുവിൻ്റെ അടുക്കൽ നിന്ന് നേരിട്ട് കണ്ടും കേട്ടും സംവദിച്ചും പഠിക്കുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. ക്ലാസ്സുകളുടെ വീഡിയോ അയച്ചു തരുന്നതല്ല. സംശയങ്ങൾ തീർക്കാനും അവസരം ഉണ്ടാകുന്നതാണ്. വർഷാവസാനം നടത്തുന്ന പരീക്ഷകൾ വിജയിച്ചാൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

Video Icon

മതജീവിതത്തെക്കുറിച്ചുള്ള മികച്ച പ്രസംഗം

ആയുസ്സ് എങ്ങനെ വർദ്ധിപ്പിക്കാം

Address

Manthra Vidya Peedom
Thekkenada,Chengannur,
Alappuzha - 689121,Kerala, India

Contact Form